Home » സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് വഴി ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.

വന്‍ ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ അധികാരത്തിലേറ്റിയ യുഡിഎഫിന് ആഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ആരോഗ്യ, ക്ഷേമ പ്രവര്‍ത്തനങ്ങളെ ഈ കാലതാമസം പ്രതിസന്ധിയിലാക്കും. എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനങ്ങള്‍ വരാനിരിക്കെ ബന്ധപ്പെട്ട വകുപ്പിന് മന്ത്രിപോലും ഇല്ലാത്ത അവസ്ഥ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top