Home » പാചകവാതക വിലവർധന: കാക്കനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി സമരം

പാചകവാതക വിലവർധന: കാക്കനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി സമരം

കാക്കനാട്: പാചകവാതക വിലവർധനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. കാക്കനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാക്കനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി എ ആർ ദയാനന്ദൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

അനിയന്ത്രിതമായ വിലവർധനവ് സാധാരണക്കാരുടെയും വ്യാപാരികളുടെയും ജീവിതം ദുസ്സഹമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വി എം അബ്ദുൽ കരീം യോഗത്തിൽ അധ്യക്ഷനായി.

എ കെ വിദ്യാധരൻ, മുഹമ്മദ് ബഷീർ, പി ഡി ജോസഫ്, സൈദ് മുഹമ്മദ്, ഇ എച്ച് അലി, സി കെ കരീം, ഷിജു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. പാചകവാതക വില കുറയ്ക്കാൻ അധികൃതർ തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top