ഡിജിറ്റൽ യോഗ സംരംഭം: കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഹാബിൽഡും ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി രാജ്യത്തുടനീളം ഡിജിറ്റൽ യോഗ സംരംഭം ആരംഭിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രമുഖ ജീവിതശൈലി രൂപീകരണ സംരംഭമായ ഹാബിൽഡുമായി (Habuild) ധാരണാപത്രം ഒപ്പുവച്ചു. മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയാണ് ഈ പങ്കാളിത്തത്തിന് പിന്നിൽ. ചിട്ടയായ ഓൺലൈൻ പ്രോഗ്രാമുകളിലൂടെ യോഗയെ ലളിതമായ ഒരു ദൈനംദിന ശീലമായി മാറ്റാൻ പൗരന്മാരെ സജ്ജമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

‘യോഗ 365’ എന്ന ഈ സംരംഭത്തിന്റെ ഭാഗമായി 100 ദിവസത്തേക്ക് യോഗ പരിശീലിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഡിജിറ്റൽ പ്രചാരണത്തിന് ഇരുവരും തുടക്കം കുറിച്ചിട്ടുണ്ട്. ജൂൺ 21 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിനിൽ ഇതിനകം തന്നെ 130-ലധികം രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി നാല് ലക്ഷത്തിലധികം ആളുകൾ പങ്കാളികളായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ പങ്കാളിത്തം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകൾ ദിവസേന ഏതാനും മിനിറ്റുകൾ യോഗയ്ക്കായി മാറ്റിവെക്കുമ്പോൾ, അത് വ്യക്തിഗത ആരോഗ്യത്തിന് അപ്പുറം സമൂഹത്തെ ഒന്നടങ്കം കൂടുതൽ ആരോഗ്യകരമാക്കാൻ സഹായിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

ജൂൺ 21 വരെയുള്ള സൗജന്യ യോഗ പരിശീലനത്തിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് https://moa.habit.yoga എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top