തൃക്കാക്കര കൾച്ചറൽ ഫോറം ഇഫ്താർ വിരുന്നും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു

കാക്കനാട്: തൃക്കാക്കരയുടെ യഥാർഥ ചരിത്രം പരസ്പര സ്നേഹത്തിന്റെയും ഒത്തൊരുമയുടെയുമാണെന്ന് നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി. തൃക്കാക്കര കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് ഓണം പാർക്കിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും ഇഫ്താർ വിരുന്നും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്കാരിക സമ്മേളനത്തിൽ കൾച്ചറൽ ഫോറം കൺവീനർ കെ എം ഷാജഹാൻ അധ്യക്ഷനായി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ, തൃക്കാക്കര നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എം എസ് അനിൽകുമാർ, എം ടി ഓമന, കൗൺസിലർ സി പി സാജൽ, പടമുകൾ ജുമാ മസ്ജിദ് ഖത്തീബ് സഈദുദ്ദീൻ ഹുദവി, ലയൺസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് എൻ ആർ ഷാജി, സാംബവ സൊസൈറ്റി രക്ഷാധികാരി വെണ്ണിക്കുളം മാധവൻ, മുഹമ്മദ് കുട്ടി റഷാദി, കൾച്ചറൽ ഫോറം ചെയർമാൻ യൂസഫ് ഇളവക്കാട്ട്, വൈസ് ചെയർമാൻ കെ കെ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. കൾച്ചറൽ ഫോറം ഭാരവാഹികളായ പി എം സൈനുദ്ദീൻ, സത്താർ അലി, ഷിഹാബ് പടന്നാട്ട്, നാസർ തൃക്കാക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top