ഇറാൻ ആക്രമണം: കൊച്ചിയിൽ നിന്നുള്ള കുവൈത്ത്, ബഹ്റൈൻ സർവീസുകൾ മുടങ്ങി

നെടുമ്പാശേരി: കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് വിമാനത്താവളം അടച്ചതോടെ, കൊച്ചിയിൽ നിന്നുള്ള കുവൈത്ത് സർവീസുകൾ മുടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് കുവൈത്ത് സർവീസുകളാണ് റദ്ദാക്കിയത്.

അൽജസീറ എയർവേയ്‌സിന്റെ കുവൈത്ത് വിമാനവും, ഇൻഡിഗോയുടെ കുവൈത്ത് വിമാനവുമാണ് റദ്ദാക്കേണ്ടി വന്നത്. അതേസമയം, കുവൈത്ത് എയർവേയ്‌സ് തങ്ങളുടെ രണ്ട് സർവീസുകൾ യഥാസമയം നടത്തി.

മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ബഹ്റൈൻ സർവീസിനെയും ഇത് ബാധിച്ചു. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബഹ്റൈൻ വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top