എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി സാബു ജോർജ് മത്സരിക്കും

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് മത്സരിക്കും. കേരള വിദ്യാർത്ഥി ജനതയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹത്തിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണിത്.

യുവജനതാദൾ എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ്, എൽഡിഎഫ് എറണാകുളം മണ്ഡലം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാരലൽ കോളേജ് വിദ്യാർത്ഥി സംഘടനയായ എകെപിഎസ്യുവിന്റെ സ്ഥാപക നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമാണ്.

കൊച്ചി കോർപ്പറേഷനിലേക്ക് രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അഞ്ചുവർഷം ഡെപ്യൂട്ടി മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലൂർദ് ആശുപത്രിയിൽ പിആർഒ ആയി പ്രവർത്തിച്ചിരുന്ന സാബു ജോർജ്, കിൻഫ്ര പ്രൊമോഷൻ കൗൺസിൽ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിനെത്തുടർന്നാണ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ചത്. മഞ്ജുവാണ് ഭാര്യ. ആൻഡ്രിയ, അന്ന എന്നിവർ മക്കളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top