മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ആലങ്കോട് ലീലാകൃഷ്ണൻ

വൈപ്പിൻ: ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട സർക്കാർ സാമ്രാജ്യത്വ നിലപാടുകൾക്ക് വീടുപണി ചെയ്യുകയാണെന്നും ഫാസിസത്തിനെതിരെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് ജനതയുടെ ആവശ്യമായി മാറുകയാണെന്നും സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം നേരിടുന്ന പ്രതിസന്ധി വലുതാണെന്നും സാധാരണക്കാരെ തകർക്കുന്ന നിലപാടുകളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നത് അനുവദിക്കരുത്. വൈപ്പിൻ കർത്തേടം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന സദസ്സിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പി എ രാജീവ് അധ്യക്ഷത വഹിച്ചു. സി എ അനീഷ്, എസ്‌കെഎം ബഷീർ, എൻ എൻ പ്രജിത, എം സി ഷൈല എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞയ്ക്ക് ജില്ലാ പ്രസിഡന്റ് ടി എസ് സതീഷ് കുമാർ നേതൃത്വം നൽകി. എം എ അനൂപ് സ്വാഗതവും സന്ദീപ് ആർ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം ശനിയാഴ്‌ച്ച രാവിലെ 10-ന് സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി എസ് സതീഷ് കുമാർ അധ്യക്ഷത വഹിക്കും. എ ആർ രാജേഷ്, ഇ പി പ്രവിത, സന്ധ്യ രാജി, എസ് സജീവ്, വി സി ജയപ്രകാശ്, എംഎസ് സുഗൈദകുമാരി, ബിന്ദു രാജൻ, പി എ രാജീവ്, കെ കെ ശ്രീജേഷ്, എം സി ഷൈല, ഹുസൈൻ പതുവന, സി ബ്രഹ്മഗോപാലൻ, കെ പി പോൾ, സുഭാഷ് വി മാത്യു, അഞ്ജു എ എ തുടങ്ങിയവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top