Posted in

എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ  പ്രചാരണ വാഹന ജാഥ നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ 27ന് നടക്കുന്ന നഗരസഭ ഓഫീസ് മാർച്ചിന്റേയും കുറ്റപത്ര സമർപ്പണത്തിന്റെയും  ഭാഗമായി എൽഡിഎഫിന്റെ നേതൃത്വത്തിൽ  നഗരസഭ പ്രദേശത്ത്  പ്രചാരണ വാഹന ജാഥ നടത്തി. യു ആർ ബാബു ക്യാപ്റ്റനും കെ പി അലികുഞ്ഞ് വൈസ് ക്യാപ്റ്റനുമായ ജാഥ  രാവിലെ കടാതി കുര്യൻ മലയിൽ നിന്ന് തുടങ്ങി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു കെ വി രവി അധ്യക്ഷനായി. തുടർന്ന് നഗരസഭ പ്രദേശത്തെ പര്യടനം നടത്തി നടത്തി വൈകിട്ട് എസ്എൻഡിപി അമ്പലംകുന്നിൽ സമാപിച്ചു  സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ മുരളീധരൻ  ഉദ്ഘാടനം ചെയ്തു.

 സ്വീകരണ കേന്ദ്രങ്ങളിൽ എം എ സഹീർ, സജി ജോർജ്, ആർ രാജേഷ് കെ ജി അനിൽകുമാർ, പി ബി അജിത് കുമാർ, വി എ ജാഫർ സാദിഖ്, ഇബ്രാഹിം കരീം, ഉമാമത്ത് സലീം,  ടി എം ഹാരിസ്, കെ കെ ശശി, മീര കൃഷ്ണൻ, ഫൗസിയ അലി, ജാഥ ക്യാപ്റ്റൻ യു ആർ ബാബു, വൈസ് ക്യാപ്റ്റൻ കെ പി അലിക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.  27ന് രാവിലെ 10 ന് ടി ബി ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന മാർച്ച് നഗരസഭ ഓഫീസിനു മുന്നിൽ സമാപിക്കും. തുടർന്ന് നടത്തുന്ന ധർണയും കുറ്റപത്രം സമർപ്പണവും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *