Posted in

അത്തച്ചമയ ഘോഷയാത്ര;തൃപ്പൂണിത്തുറയിൽ ഗതാഗത ക്രമീകരണം

കൊച്ചി‌: അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണിവരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി,ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും  വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി,ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്നും റൈറ്റ്  തിരിഞ്ഞ് മുളന്തുരുത്തി വഴി  തിരുവാങ്കുളം സീപോര്ഴട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്. കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളില്ഴ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട  സർവ്വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനില്ഴ എത്തി മിനിബൈപ്പാസ് വഴി പോകണം.കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ്  ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി –ചോറ്റാനിക്കര വഴി  പോകേണ്ടതാണ്. എറണാകുളം, വൈറ്റില എന്നീ ഭാഗങ്ങളിൾ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സര്ഴവ്വീസ് ബസ്സുകളും പേട്ട ജംഗ്ഷനില്ഴ എത്തി വലത്തോട്ട് തിരിഞ്ഞ്  മിനി  ബൈപ്പാസ് -കണ്ണന്ഴൻകുളങ്ങര വഴി പോകണം.വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ നിന്നും അമ്പലമേട്,ചോറ്റാനിക്കര,മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ  വാഹനങ്ങളും പേട്ട ജംഗ്ഷനിൽ എത്തി ഇരുമ്പനം ജംഗ്ഷൻ വഴി  പോകേണ്ടതാണ്.വെണ്ണല, എരൂർ എന്നീ ഭാഗങ്ങളിൽ നിന്നും  കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ  എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്ഴ എരൂർ ലേബർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംഗ്ഷനിൽ എത്തി സീപോര്ഴട്ട് –  എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
   മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നീ ഭാഗങ്ങളിൽ നിന്നും  എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവ്വീസ് ബസ്സുകളും കരിങ്ങാച്ചിറ –  ഇരുമ്പനം ജംഗ്ഷനിൽ എത്തി  എസ്.എൻ ജംഗ്ഷൻ –  പേട്ട വഴിയും  ഹെവി വാഹനങ്ങൾ കാക്കനാട് , പാലാരിവട്ടം വഴിയും പോകേണ്ടതാണ്. ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയിനർ ലോറി, മുതലായ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് – തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്റ്റാന്റ് – സ്റ്റാച്യു – കിഴക്കേക്കോട്ട – എസ്എൻ ജംഗ്ഷൻ -അലയൻസ് – വടക്കേക്കോട്ട – പൂർണ്ണതൃയീശ ടെമ്പിൾ എന്നിവിടങ്ങളിൽ യാതൊരുവിധ പാർക്കിംഗുകളും അനുവദിക്കുന്നതല്ല. എറണാകുളം ആലുവ ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാര്ഴ അന്നേ ദിവസം  യാത്രയ്ക്കായി  മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്താം.നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും, മരട്, പേട്ട എന്നിവിടങ്ങളിൽ  നിന്നും  വരുന്ന  വാഹനഹങ്ങൾ എസ്എൻ വിദ്യാപീഠം,വെങ്കിടേശ്വര എന്നിവിടങ്ങളിലും  പാർക്ക് ചെയ്യേണ്ടതാണ്.കണ്ണൻകുളങ്ങര മുതൽ  മിനി ബൈപാസ് പേട്ട  വരെയുള്ള  റോഡിന്റെ ഇരുവശങ്ങളിലും  പാർക്കിംഗ് അനുവദിക്കുന്നതല്ല. പുതിയകാവ്  ഭാഗങ്ങളിൽ  നിന്നും വരുന്ന  സർവ്വീസ് ബസ്സുകൾ  പ്രൈവറ്റ് ബസ് സ്റ്റാന്റിൽ കയറാതെ  ഹോസ്പിറ്റൽ ജംഗ്ഷൻ മിനി ബൈപ്പാസ്  വഴി പോകേണ്ടതാണെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *