പറവൂർ: സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍ ആശ (46) പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ പ്രതികളായ റിട്ട പൊലീസുകാരൻ പ്രദീപ്കുമാർ, ഭാര്യ ബിന്ദു, മകൾ ദിവ്യ എന്നിവരെ അറസ്റ്റ് ചെയ്യുന്നത് വിലക്കികൊണ്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഹർജി തീർപ്പാക്കാൻ മാറ്റി. അതുവരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്.
ആശക്ക് 10 ലക്ഷം രൂപ പ്രദീപ് പലിശക്ക് നൽകിയിരുന്നു.പണം തിരിച്ചുകിട്ടാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി.ഇത് പൊലീസിൻ്റെ സാന്നിദ്ധ്യത്തിൽ പരിഹരിച്ചെങ്കിലും പ്രദീപും കുടുംബവും പിന്നീടും ആശയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി.ഇതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആശ ആത്മഹത്യ ചെയ്തത്.പ്രദീപിൻ്റെ മറ്റൊരു മകളായ ദീപയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.