Posted in

സാനുമാഷ് മാനവീകതയുടെ വഴികാട്ടി :  ഡോ. സെബാസ്റ്റ്യൻ പോൾ 

മൂവാറ്റുപുഴ:സാനുമാഷ് മാനവീകതയുടെ ദർശനങ്ങൾ മനുഷ്യമനസിൽ പതിപ്പിച്ചുനൽകുന്ന വ്യക്തിത്വത്തുനുടമയായിരുന്നുവെന്ന് മുൻ എം.പി സെബാസ്റ്റ്യൻ പോൾ  പറഞ്ഞു. അജു ഫൗണ്ടേഷനും  കുമാരനാശാൻ  പബ്ലിക് ലൈബ്രറിയും  ചേർന്ന് മൂവാറ്റുപുഴ  എസ.എൻ.ബി.എഡ് കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാനുമാഷ് അനുസ്മരണ യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ അറിഞ്ഞ് ആദരിക്കുന്നയാളായിരുന്നു സാനുമാഷ് നന്മയുള്ളവർക്കുമാത്രമെ  നന്മയെകുറിച്ച്  പറയുവാനും എഴുതുവാനും  കഴിവെന്നും നന്മയുടെ അവതാരപുഷനായിരുന്ന  സാനുമാഷ് കൊച്ചി നഗരത്തിലൂടെ നടന്നുപോകുമ്പോൾ യേശുദേവനെയാണ് ഓർമ്മിക്കുന്നതെന്നും സെബാസ്റ്ര്യൻ പോൾ പറഞ്ഞുസാനുമാഷിന്റെ  ഓർമ്മ  എക്കാലവും നിലനിർത്താൻ കഴിയുന്ന മാർഗ്ഗങ്ങളെ  കുറിച്ച്  അജുഫൗണ്ടേഷൻ  ആലോചിക്കുമെന്ന് കേരള  ബാങ്ക് പ്രസിഡന്റും ഫൗണ്ടേഷൻ രക്ഷാധികാരിയുമായ  ഗോപികോട്ടമുറിക്കൽ പറഞ്ഞു. ചടങ്ങിൽ അജു  ഫൗണ്ടേഷൻ  ഡയറക്ടർ  കമാണ്ടർ  സി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു.  സി.പി.എം ഏരിയസെക്രട്ടറി  അഡ്വ.അനീഷ് എം.മാത്യു, അഡ്വ. ടി.എസ്. റഷീദ്, രഞ്ചൻ പിറമഠത്തോട്ടം, രജീഷ് ഗോപിനാഥ്  എന്നിവർ സാനുമാഷിനെ അനുസ്മരിച്ചു. എസ്.എൻ.ഡി.പി മൂവാറ്റുപുഴയൂണിയൻ സെക്രട്ടറി അഡ്വ. എ.കെ.അനിൽ കുമാർ, പിന്നോക്ക വിഭാഗ വികസന കോപ്പറേഷൻ മുൻ ചെയർമാൻ അഡ്വ.സുരേഷ് എന്നിവർ പങ്കെടുത്തു.  

Leave a Reply

Your email address will not be published. Required fields are marked *