മൂവാറ്റുപുഴ∙ ഓണത്തിനു മുൻപേ പൂക്കളുടെ വസന്തം വിരിയിച്ചിരിക്കുകയാണ് തങ്കവും സുലോചനയും. സുഹൃത്തുക്കളായ ഇരുവരും ചേർന്ന് ആരംഭിച്ച ചെണ്ടുമല്ലി കൃഷി ഇപ്പോൾ മുടവൂരിൽ എല്ലാവരെയും ആകർഷിക്കുന്ന പൂ പാടമായി മാറിയിരിക്കുകയാണ്. മുടവൂർ ചാക്കുന്നത്ത് മഹാദേവ ക്ഷേത്രത്തിനു സമീപമാണ് പച്ചേലിൽ തങ്കം ജോർജും വാകമറ്റത്തിൽ സുലോചനയും ചേർന്ന് ചെണ്ടുമല്ലി പൂ കൃഷി ആരംഭിച്ചത്. കൃഷി ഭവനിൽ നിന്നു ലഭിച്ച വിത്ത് ഉപയോഗിച്ചായിരുന്നു കൃഷി. തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്തോടെയുള്ള പരിചരണത്തിനൊടുവിൽ പൂക്കൾ വിരിഞ്ഞതോടെ ഇരുവരും ആഹ്ലാദത്തിലാണ്. ഇരുവരും ചേർന്നു തയാറാക്കിയ ജൈവ വളമാണ് കൃഷിക്ക് ഉപയോഗിച്ചത്. ഇത് പൂക്കൾക്ക് നല്ല നിറവും വലിപ്പവും ഉണ്ടാകുന്നതിനു സഹായിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നു.
ഓണത്തിന് മുമ്പേ പൂക്കളുടെ വസന്തം വിരിയിച്ച് തങ്കവും സുലോചനയും
