Posted in

ദന്ത രോഗങ്ങളെ പറ്റി ബോധവൽക്കരണ ക്ലാസും  പരിശോധന ക്യാമ്പും നടത്തി

പറവൂർ: വടക്കേക്കര ഗവ. മുഹമ്മദൻ എൽപി സ്കൂളിൽ ഫ്ലോറ മെഡികെയറിൻ്റെ സഹകരണത്തോടെ കുട്ടികളിലെ ദന്ത രോഗങ്ങളെ പറ്റി ബോധവൽക്കരണ ക്ലാസും  പരിശോധന ക്യാമ്പും നടത്തി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.എസ്എംസി ചെയർമാൻ ഇ എം നായിബ് അധ്യക്ഷനായി.

കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ പ്രൊഫസറും ശിശു ദന്തരോഗ വിദഗ്ധയുമായ ഡോ. ജോയൽ മാത്യു  നേതൃത്വം നൽകി. ഇഎന്‍ടി, സൈക്കോളജി വിഭാഗങ്ങളിലായി നൂറിലേറെ കുട്ടികളും മുതിർന്നവരും ക്യാമ്പിൽ പങ്കെടുത്തു. ഡോ.കെ എ ഫയാസ് അബ്ദുൽ ഹമീദ്, ഡോ. റിസ്‌വി അലി എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി.  ബിനാരത്നൻ, നിഖിത ജോബി, എൻ കെ മഹേശ്വരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *