കൊച്ചി: ആരോഗ്യ മേഖലയിൽ സുത്യർഹമായ സേവനം ചെയ്തു വരുന്ന ആശ വർക്കർ മാരെ തൊഴിലാളികളായി അംഗീകരിക്കണം, മിനിമം വേതനം 26000 രൂപയാക്കണമെന്നും ആശ വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു. സി സംസ്ഥാന കൺവെൻഷൻ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളോട് ആവശ്യപ്പെട്ടു.
എറണാകുളത്ത് ചേർന്ന കൺവെൻഷൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് രാജിചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ആർ പ്രസാദ്, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസിസി, ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സി കെ ആശ എംഎൽഎ, യൂണിയൻ സംസ്ഥാന സെക്രട്ടറി ജയരാജേന്ദ്രൻ,സിജി ബാബു,സജിനി തമ്പി, പ്രവിത അനീഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡൻ്റായി സി.കെ ആശ എംഎൽഎ, ജനറൽ സെക്രട്ടറിയായി സിജി ബാബുവിനെയും തെരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡൻ്റായി ജയരാജേന്ദ്രനേയും വൈസ് പ്രസിഡൻ്റ്മാരായി രാജി ചെറിയാൻ, അജി സജിലാൽ, ഷൈജ ബേബി,അഡ്വ. വിദ്യാ സംഗീത് , സെക്രട്ടറിമാരായി സതി പമ്പാവാസൻ, ഷീജ ബിനു, ബിന്ദു ദിനേശ്, സതീദേവി,ട്രഷററായി കവിത കുമാറിനേയും തിരഞ്ഞെടുത്തു. സെപ്റ്റംബർ 16 ന് സെക്രേട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തുന്നതിനും സംസ്ഥാന കൺവെൻഷൻ തീരുമാനമെടുത്തു.