പറവൂർ: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ വടക്കേക്കര കണ്ണങ്ങനാട്ട് സൻജിത്ത് (55) പൊലീസ് പിടിയിലായി.പെൺകുട്ടിയുടെ മുത്തച്ഛൻ്റെ സുഹൃത്തായ ഇയാൾ കുട്ടിയെ വീട്ടിൽ വച്ച് കയറിപ്പിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. സ്കൂളിലെ അധ്യാപികയോട് കുട്ടി സംഭവം പറഞ്ഞതിനെ തുടർന്ന് വിവരം പൊലീസിലറിയിച്ചു. വടക്കേക്കര സ്റ്റേഷനിൽ ഒരു മോഷണക്കേസിലും പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 55 കാരൻ പിടിയിൽ
