Posted in

ക്ഷേത്ര വാദ്യകലാ അക്കാദമി എറണാകുളം ജില്ലാ സമ്മേളനം

പറവൂർ: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി എറണാകുളം ജില്ലാ സമ്മേളനം ചേന്ദമംഗലം ഉണ്ണികൃഷ്ണൻ മാരാർ നഗറിൽ (കെ ആർ ഗംഗാധരൻ സ്മാര ഹാൾ) നടന്നു.ഗുരുപൂജ സമർപ്പണ സദസ്സ് ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പുതിയകാവ് രതീഷ് അധ്യക്ഷനായി.സംസ്ഥാന പ്രസിഡൻ്റ് അന്തിക്കാട് പത്മനാഭൻ,സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി ചേന്ദമംഗലം രഘുമാരാർ,ജില്ലാ രക്ഷാധികാരി ചോറ്റാനിക്കര വിജയൻ മാരാർ സംസ്ഥാന ട്രഷറർ കീഴൂട്ട് നന്ദനൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പെരുവാരം ജിഷ്ണു അധ്യക്ഷനായി.നഗരസഭ കൗൺസിലർ ഇ ജി ശശി, ജില്ലാ സെക്രട്ടറി ചോറ്റാനിക്കര രാജേഷ്, ട്രഷറർ മറ്റൂർ വിഷ്ണു, മടിക്കൈ ഉണ്ണികൃഷ്ണൻ മാരാർ, ചേരാനല്ലുർ ശങ്കരൻകുട്ടി മാരാർ, സൈബിൻ തിരുനായത്തോട്, കാവിൽ കുട്ടൻമാരാർ, ഡോ. കക്കാട് രാജേഷ് എന്നിവർ സംസാരിച്ചു. പഞ്ചവാദ്യം, സോപാന സംഗീതം, കൊമ്പ് പറ്റ്, നാദലയം, വാദ്യമഞ്ജരി, കുടുക്ക വീണ കച്ചേരി, ഇടയ്ക്ക തായമ്പക, തിമില പഞ്ചാരി എന്നീ വാദ്യപരിപാടികൾ അരങ്ങേറി. ഭാരവാഹികളായി ചോറ്റാനിക്കര രാജേഷ്(പ്രസിഡൻ്റ്), പെരുവാരം ജിഷ്ണു (സെക്രട്ടറി), മറ്റൂർ വിഷ്ണു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *