ചേരാനല്ലൂർ : ചേരാനല്ലൂർ പഞ്ചായത്ത് സി ഡി എസ് വാർഷികവും ഐ എസ് ഒ അംഗീകാര പ്രഖ്യാപനവും നാളെ പഞ്ചായത്ത് ഹാളിൽ നടക്കും. സി ഡി എസ് വാർഷിക ഉദ്‌ഘാടനം ഹൈബി ഈഡൻ എം. പിയും, ഐ എസ് ഓ പ്രഖ്യാപനം ടി ജെ വിനോദ് എം.എൽ.എയും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ നസീമ വി എം സ്വാഗതം ആശംസിക്കും. കുടുംബശ്രീ അംഗങ്ങളുടെ ഡാൻസ്, ഫാഷൻ ഷോ, ക്വിസ് കോമ്പറ്റീഷൻ തുടങ്ങിയ പരിപാടികളും പങ്കെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്കായി ലക്കി ട്രോ സമ്മാനം തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ചേരാനല്ലൂർ പഞ്ചായത്തിൽ സി ഡി എസ് വാർഷികവും ഐ എസ് ഒ അംഗീകാര പ്രഖ്യാപനവും
