കൊച്ചി; സ്‌പൈസ് കോസ്റ്റ് മാരത്തൺ പത്താംപതിപ്പിന്റെ ആവേശത്തിൽ ഞായറാഴ്‌ച നഗരമുണർന്നു. ആറായിരത്തിലധികംപേർ റണ്ണർമാരായി. മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ പുലർച്ചെ 3.30ന് ഫുൾ–ഹാഫ് മാരത്തൺ സിറ്റി പൊലീസ് കമീഷണർ എസ് പുട്ട വിമലാദിത്യ, എവിടി സിഎംഒ ബിപിൻ ചെരിയൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓ-ഫ് ചെയ്‌തു. എവിടി സെയിൽസ് ജിഎം അജിത് മാത്യു, ഡെക്കാത്‌ലൺ സിഎക്സ്ഒ വൈശാഖ് എന്നിവർ ഫൺ റൺ ഫ്ലാഗ്‌ഓ-ഫ് ചെയ്തു. 65 വയസ്സിന് മുകളിലുള്ള 950 റണ്ണർമാർ പങ്കെടുത്തു. ആറ് വിദേശരാജ്യങ്ങളിൽനിന്നുള്‍പ്പെടെ പങ്കാളിത്തമുണ്ടായി. മേയർ എം അനിൽകുമാർ, എംഎൽഎമാരായ കെ ജെ മാക്‌സി, ഉമ തോമസ്, കമീഷണർ എസ് പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി സിഇഒ ലൂയിസ് ജോർജ് എന്നിവർ ചേർന്ന് സമ്മാനം വിതരണം ചെയ്തു. വിജയികൾ: ഫുൾ മാരത്തൺ (പുരുഷ വിഭാഗം, യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ)– ശ്രീനിധി ശ്രീകുമാർ, ടി ആർ സുജിത്, എ വി വിനീഷ്. വനിതാവിഭാഗം– ആരതി കന്ദസ്വാമി, ജൂലിയ ജോണി, സുചിത്ര മനോജ്. ഹാഫ് മാരത്തൺ (പുരുഷ വിഭാഗം)– വി ആർ വിഷ്‌ണു, ജോമോൻ തോമസ്, അജിത് ശശിധരൻ. വനിതാവിഭാഗം– കവിത റെഡ്ഡി, ബിസ്‌മി അഗസ്റ്റിൻ, ചന്ദ്രാവതി വർമ.
ആവേശമായി കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ
