കൊച്ചി; ചേരാനല്ലൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തദ്ദേശമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് ഫണ്ടും ടി ജെ വിനോദ് എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടും സംയോജിപ്പിച്ചാണ് മൂന്ന് നിലകളിലായി എസി ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടുംകൂടിയ ഹാൾ പൂർത്തിയാക്കിയത്. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ്, വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ജില്ലാപഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ചിറ്റൂർ ഗോപി, ബൈജു ജോസ് തുടങ്ങിയവർ സംസാരിച്ചു.
ചേരാനല്ലൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തുറന്നു
