ചേരാനല്ലൂർ : പഞ്ചായത്തിലെ പതിനാറാം വാർഡിലെ കരിമ്പാടം – യശോറാം റോഡ് ഉദ്‌ഘാടനവും പതിനേഴാം വാർഡ് ബ്ലായിക്കടവ് സബ്ബ് റോഡ് ഉദ്‌ഘാടനവും ഇന്ന് നടക്കും. കരിമ്പാടം – യശോറാം റോഡ് ഉദ്‌ഘാടനം 5 മണിക്കും ബ്ലായിക്കടവ് സബ്ബ് റോഡ് ഉദ്‌ഘാടനം 5.30 നും ഹൈബി ഈഡൻ എം പി നിർവഹിക്കും. ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പിയുടെ ആസ്തിവികസന ഫണ്ട് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 5 ലക്ഷവും ഉപയോഗിച്ചാണ് ബ്ലായിക്കടവ് സബ്ബ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

