കൊച്ചി; ഞായർ പുലർച്ചെ നഗരത്തിൽ പെയ്‌ത മഴയിൽ സൗത്ത് റെയിൽവേ സ്‌റ്റേഷനിലും മെട്രോ സ്‌റ്റേഷനിലും ഇടയിലുള്ള റോഡ് പൂർണമായി മുങ്ങി. കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ഇത് ഏറെ ബുദ്ധിമുട്ടിച്ചു. മഴവെള്ളത്തിനൊപ്പം മലിനജലം കലർന്നതും ആശങ്കയുണ്ടാക്കി. ഗതാഗതക്കുരുക്കും രൂക്ഷമായി. എറണാകുളം കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലും എംജി റോഡിലെ കടകളിലും വെള്ളംകയറി. അതിശക്തമായ മഴ പനന്പള്ളിനഗറിലും വെള്ളക്കെട്ട് ഉണ്ടാക്കി. ശനി രാത്രി 12ന് ആരംഭിച്ച മഴ പുലർച്ചെ മൂന്നുവരെ നീണ്ടുനിന്നു. പകൽ മഴ മാറിനിന്നതോടെ വെള്ളക്കെട്ട് ഒഴിവായി.
ശക്തമായ മഴ; സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വെള്ളക്കെട്ട്
