കൊച്ചി; സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യസെമിയിൽ നിലവിലെ ചാമ്പ്യന്മാരായ കോട്ടയത്തെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് തൃശൂർ ഫൈനലിലെത്തി. ആന്റണി പൗലോസാണ് രണ്ടുതവണയും ലക്ഷ്യംകണ്ടത്. തിങ്കൾ പകൽ മൂന്നിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാംസെമിയിൽ ഇടുക്കി ആലപ്പുഴയെ നേരിടും. ചൊവ്വ പകൽ മൂന്നിനാണ് ഫൈനൽ.
സീനിയർ ഫുട്ബോൾ: തൃശൂർ ഫൈനലിൽ
