പൂണിത്തുറ : പൂണിത്തുറ ഇടം ഓപ്പൺ തിയേറ്ററിൽ ചെസ് മേറ്റ് അക്കാദമി സംഘടിപ്പിച്ച ഓപ്പൺ ചെസ് ടൂർണമെന്റിൽ ഹരി ആർ. ചന്ദ്രൻ ചാമ്പ്യനായി. അണ്ടർ 10 വിഭാഗത്തിൽ വൈഭവ് അഖിൽ, പെൺകുട്ടികളുടെ വിഭാഗത്തിൽ വൈഗ ആർ., അണ്ടർ 15 വിഭാഗത്തിൽ ആദവ് എസ്. കുമാർ, പെൺകുട്ടികളുടെ വിഭാഗത്തിൽ വിസ്മയാമേനോൻ എന്നിവരും വിജയിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ചെറിയാൻ വർഗീസ് സമ്മാനദാനം നടത്തി. മുക്കോട്ടിൽ ടെമ്പിൾ റോഡ് റെസിഡെൻസ് അസോസിയേഷൻ പ്രസിഡന്റ് വി.കെ. രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. മുഖ്യാതിഥിയായി പങ്കെടുത്ത ചെസ് ആചാര്യൻ പി.വി.എൻ. നമ്പൂതിരിയെ മുൻ കൗൺസിലർ വി.പി. ചന്ദ്രൻ, ടി.ബി. കൃഷ്ണകുമാർ എന്നിവർചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരവും നൽകി. കെ.എ. യൂനസ്, ടി.വി. വിശ്വംഭരൻ, കെ.എ. ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.
ഓപ്പൺ ചെസ് ടൂർണമെന്റ് ; ഹരി ആർ. ചന്ദ്രൻ ചാമ്പ്യൻ
