തൃപ്പൂണിത്തുറ : നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന്റെ മുന്നിൽ ധർണ നടത്തി. വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും അവകാശലംഘനങ്ങൾക്കെതിരേയുമാണ് ധർണ നടത്തിയത്.
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് ഫെഡറേഷൻ തൃപ്പൂണിത്തുറ ഡിവിഷൻ സെക്രട്ടറി എം.ജി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി. ഇക്ബാൽ, പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് പി. ജനാർദനൻ പിള്ള, സന്തോഷ് കുമാർ, നവിൻ എം.ആർ., വിജൻ എന്നിവർ പ്രസംഗിച്ചു.
