കൊച്ചി : കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥനടക്കം 1758 പേർ രണ്ടു ദിവസങ്ങളിലായി അഭിഭാഷകരായി എൻറോൾ ചെയ്തു. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ ജസ്റ്റിസുമാരായ എൻ. നഗരേഷ്, പി. ഗോപിനാഥ്, വി.ജി. അരുൺ, ഹരിശങ്കർ വി. മേനോൻ, ടി.ആർ. രവി, സതീഷ് നൈനാൻ, സി. പ്രതീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി. ബാർ കൗൺസിൽ ചെയർമാൻ ടി.എസ്. അജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് ഷാ, അഡ്വ. പി. സന്തോഷ് കുമാർ, അഡ്വ. കെ.ആർ. രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.
1758 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു
