Posted in

“ബോധി” യുടെ 2025-26 വർഷത്തെ കലാസാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി

കോതമംഗലം : കോതമംഗലത്തെ കലാ – സാംസ്‌കാരിക സംഘടനയായ “ബോധി” യുടെ 2025-26 വർഷത്തെ കലാസാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ബോധി പ്രസിഡന്റ്  ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.സോനുകുമാർ സ്വാഗതം പറഞ്ഞു. പ്രശസ്ത നർത്തകീ നർത്തകന്മാരായ   ചിത്ര സുകുമാരൻ,രേഖ കർത്താ,രൂപശ്രീ മഹാപാത്ര,സന്ലിയ കുണ്ടു,  സിറാജ് കലാഗ്രാമം, ലോകചന്ദ്രശേഖര റെഡ്ഢി എന്നിവർക്ക് ബോധിയുടെ സ്നേഹോപഹാരം നൽകി എം എൽ എ ആദരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജോ ജോർജ് , വൈസ് പ്രസിഡൻ്റ് പി.ജി രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.ട്രഷറർ  പി സി സ്കറിയ നന്ദി പറഞ്ഞു.

തുടർന്ന്  മുപ്പതോളം രാജ്യങ്ങളിൽ നൃത്ത പരിപാടി അവതരിപ്പിച്ചട്ടുള്ള പ്രശസ്ത നർത്തകി  ചിത്ര സുകുമാരന്റെ നേതൃത്വത്തിലുള്ള ചിത്ര  ആർട്സ് ഫൗണ്ടേഷന്റെ ”ഡാൻസസ് ഓഫ് ഇന്ത്യ “എന്ന ക്ലാസിക്കൽ നൃത്തപരിപാടി  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന നർത്തകി നർത്തകന്മാർ  അവതരിപ്പിച്ചു. ഇ എം എസ് സ്മാരക പ്രഭാഷണം, ബോധി കലാവേദി ഗാനസന്ധ്യ, സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരം ,കുട്ടികൾക്കുള്ള പ്രത്യേക നാടകാവതരണം,ഗാന്ധിജി അനുസ്മരണ പ്രഭാഷണം, പുസ്തകോത്സവം സാംസ്കാരികോത്സവം, കവിയരങ്, കുട്ടികൾക്കുള്ള ശില്പശാല, സുകുമാർ അഴിക്കോട് സ്മാരക പ്രസംഗ മത്സരം , കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദം, അന്തർ സംസ്ഥാന കൺച്ചറൽ ഫെസ്റ്റ്, പരിസ്ഥിതി സൗഹാർദ്ദ യാത്ര, ബോധി ദിനാഘോഷം കുടുംബ സംഗമം തുടങ്ങിയ പരിപാടികൾ  സംഘടിപ്പിക്കുമെന്ന് ബോധി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *