Posted in

സ്നേഹിതയുടെ പന്ത്രണ്ടാം വാർഷികാഘോഷം

കൊച്ചി:  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്നേഹിതയുടെ പന്ത്രണ്ടാം വാർഷികാഘോഷം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന അധ്യക്ഷത വഹിച്ചു.സ്നേഹിതയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് ഉദ്ദേശിച്ച ‘ഉച്ഛഭാഷിണി – 3.0’ സ്നേഹിത പ്രചരണ ക്യാമ്പയിൻ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വിനോദ് രാജ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാന കവലകളിൽ റെക്കോർഡഡ് അനൗൺസ്മെൻറുകളും ഫ്ലയർ വിതരണവും മുഖേനയാണ് ഈ ക്യാമ്പയിൻ മുന്നോട്ട് പോകുന്നത്.

അതോടൊപ്പം, എഫ്എൻഎച്ച്ഡബ്ലിയു പ്രവർത്തനങ്ങളുടെ ഭാഗമായി കർക്കിടക ഫെസ്റ്റിനോടനുബന്ധിച്ച് അയൽക്കൂട്ടം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരമായ ‘സൈബർ ജാലകം’ എന്ന പരിപാടിയുടെ വിജയികളെ പ്രഖ്യാപിച്ചു. 3400-ത്തിലധികം പേർ പങ്കെടുത്ത മത്സരത്തിൽ 32 പേർക്ക് മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം ലഭിച്ചു. ഇവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങളിലേക്കുള്ള വിജയികളെ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ.ആർ. രജിത, കെ.സി. അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ റ്റി മണി, മിഷൻ ഉദ്യോഗസ്ഥർ, സ്നേഹിത സ്റ്റാഫുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *