കാക്കനാട്: സംസ്ഥാനത്തെ മുന്‍നിര ഓട്ടോണമസ് കോളേജായ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (ആര്‍എസ്ഇടി) ഒന്നാം വര്‍ഷ ബി ടെക്,, എംടെക് വിദ്യാര്‍ഥികളുടെ പഠനത്തിന് തുടക്കം കുറിക്കുന്ന ‘ദീക്ഷാരംഭം 2025’ കോളേജ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടന്നു. ആയിരത്തിലധികം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ രണ്ടായിരത്തിലധികംപേര്‍ പങ്കെടുത്തു. യുവതലമുറ സങ്കുചിത ചിന്തകള്‍ മാറ്റി വച്ച് വികസിത ഭാരതത്തിനായി പ്രയത്‌നിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ഡല്‍ഹി ക്യാമ്പസ് ഡയറക്ടര്‍ പൂര്‍വി പൊഖരിയാല്‍ പറഞ്ഞു. കൊച്ചിയിലെ സിഎംഐ സേക്രട്ട് ഹാര്‍ട്ട് പ്രവിശ്യ പ്രൊവിന്‍ഷ്യലും രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍് ടെക്‌നോളജി മാനേജറുമായ റവ: ഫാദര്‍ ബെന്നി നാല്‍ക്കര (സി.എം.ഐ) അധ്യക്ഷം വഹിച്ച ചടങ്ങില്‍ ആര്‍. എസ്. ഇ .ടി. പ്രിന്‍സിപ്പാള്‍ റവ. ഫാദര്‍ (ഡോക്ടര്‍) ജയ്സണ്‍ പോള്‍ മുളേരിക്കല്‍ (സി.എം.ഐ), ഡയറക്ടര്‍ റവ. ഫാദര്‍ (ഡോക്ടര്‍) ജോസ് കുര്യേടത് (സി.എം.ഐ), അസി. ഡയറക്ടറും യു.ജി സ്റ്റഡീസ് ഡീനുമായ റവ:ഫാ. (ഡോക്ടര്‍) ജോയല്‍ ജോര്‍ജ് പുള്ളോലില്‍ (സി.എം.ഐ) എന്നിവര്‍ സംസാരിച്ചു .
രാജഗിരി എന്‍ജി. കോളേജില്‍ ദീക്ഷാരംഭം 2025
