കൊച്ചി: നവീകരിച്ച എറണാകുളം ഇ എം എസ് ടൗൺഹാൾ തിങ്കളാഴ്‌ച നാടിന് സമർപ്പിക്കും. വൈകിട്ട് ആറിന് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. മേയർ എം അനിൽകുമാർ അധ്യക്ഷനാകും. ഹാൾ പൂർണമായും ശീതീകരിച്ച് ആധുനികരീതിയിലാണ് നവീകരിച്ചത്. പുതിയ ഇരിപ്പിടങ്ങൾ, വെളിച്ചവിതാനം, അറ്റകുറ്റപ്പണികൾ എന്നിവ പൂർത്തിയാക്കി.


