കൊച്ചി: ചേരാനല്ലൂർ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ സിപിഐ എം ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ കാൽനടജാഥ സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി പി പി ജോർജ് ക്യാപ്റ്റനും വി ആർ മല്ലിക വൈസ് ക്യാപ്റ്റനും നിധിൻ തോമസ് മാനേജരുമായുള്ള പ്രചാരണജാഥയിൽ നൂറുകണക്കിന് തൊഴിലാളികളും സ്ത്രീകളും വിദ്യാർഥികളും അണിചേർന്നു.
രാവിലെ ചിറ്റൂരിൽനിന്ന് ആരംഭിച്ച ജാഥ ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വി എക്സ് വിനോദ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പി പി ജോർജ്, എം ഡി ആലീസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ സ്വീകരണകേന്ദ്രങ്ങളിൽ അമൽ സോഹൻ, കെ എസ് ഷാലു, ടി ആർ ഭരതൻ, കെ പി ഷിനിൽ, ടി പി ബാബുരാജ്, വി ആർ മല്ലിക, വി എസ് ചന്ദ്രൻ, എൻ വി സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു. വൈകിട്ട് സമാപനസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്തു. ജാഥാമാനേജർ നിധിൻ തോമസ് അധ്യക്ഷനായി.
