Posted in

കാഞ്ഞൂർ നാട്ടു പൊലിമയുടെ 22-ാം വാർഷികാഘോഷം നടന്നു

കാലടി:കേരളത്തിലെ പ്രശസ്ത നാടൻ പാട്ടു കലാസംഘമായ കാഞ്ഞൂർ നാട്ടുപൊലിമയുടെ 22-മത് വാർഷികാഘോഷം “തിമിർപ്പ് 2025” കാഞ്ഞൂർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്നു.ആഘോഷ പരിപാടികൾ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 12-ാം മത് അമ്പാടി സ്മാരക ഫോക്ക്ലോർ അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.മുതിർന്ന നാടൻപാട്ട് കലാകാരൻ സി ജെ കുട്ടപ്പൻ മുഖ്യാതിഥിയായി പങ്കെടുത്തു.പ്രശസ്ത ഗരുഡൻ പറവ കലാകാരൻ പ്രദീപൻ എം കെ ക്ക് അമ്പാടി സ്മാരക ഫോക് ലോർ പുരസ്കാരവും,ഗിരീഷ് ആബ്രക്ക് നാട്ടുകല പുരസ്കാരവും,ചലച്ചിത്ര നടി ആര്യ സലിമിന് ഇ കെ ബിനു പുരസ്കാരവും സമ്മാനിച്ചു.കലാസംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച ഷൈൻ വെങ്കിടങ്ങ്,ഹിമാ ഷിൻജോ,രവീന്ദ്രൻ മുപ്പത്തടം,സുനിൽ വള്ളോന്നി,സജീവ് വയലി,ബിന്ദു ചേലക്കര,രജീഷ് മുളവുകാട്, ഷിഹാബ് പറേലി,ഗോപി പി വി,ശശി വാളൂരാൻ,ഗിരിജ ശശി എന്നിവരെ ആദരിച്ചു.    നാട്ടുകലാകാരകൂട്ടം എറണാകുളം ജില്ലാ കമ്മിറ്റികയുടെ സഹകരണത്തോടെ “സാമൂഹിക മാറ്റങ്ങളിൽ ഫോക് ലോറിന്റെ പങ്ക്” എന്ന വിഷയത്തിൽ ഫോക് ലോർ ദിനാചരണ നാട്ടറിവ് ശില്പശാല നടന്നു. നാട്ടുകലാകാര കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവ മക്കൾ ശില്പശാല ഉദ്ഘാടനം ചെയ്തു. തായില്ലം തിരുവല്ല ഡയറക്ടർ സി ജെ കുട്ടപ്പൻ വിഷയാവതരണം നടത്തി.വിജയൻ ഗോത്രമൊഴി,രജനി ടി പി,ബേബി പറക്കടവൻ,പ്രശാന്ത് പങ്കൻ,ബിജു കൂട്ടം,ബിബിൻ പൊലിക,രാജി വി ബി എന്നിവർ സെഷനിൽ പങ്കെടുത്ത് സംസാരിച്ചു.വൈകിട്ട് നടന്ന പരിപാടിയിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ,കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രിയ രഘു,സിപിഐഎം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ,വാർഡ് മെമ്പർ ചന്ദ്രവതിരാജൻ എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ സമിതികളുടെ നേതൃത്വത്തിൽ നാടൻപാട്ടുകൾ അവതരിപ്പിച്ചു.സംഘാടകരായ ലൈജു ഈട്ടുങ്ങപടി,പ്രശാന്ത് പങ്കൻ,ആഷിക് അനിൽകുമാർ,ജികെ മണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *