കൊച്ചി: സിറ്റിഗ്യാസ് പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകളുടെ വിവരങ്ങളും റീസ്റ്റോറേഷന് പ്ലാനും കോര്പറേഷന് കൈമാറിയ ശേഷം 15 ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍. മീറ്റര്‍ റീഡിംഗ്, ബില്‍ തുക അടക്കല്‍ എന്നിവ സംബന്ധിച്ചും റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിലും ഏജന്‍സിയുടെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടാകുന്നതായി പരാതികളുണ്ടെന്നും മേയര്‍ പറഞ്ഞു. അഞ്ചു ദിവസം കൂടുമ്പോള്‍ അവലോകന യോഗം ചേരാന്‍ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനെ യോഗം ചുമതലപ്പെടുത്തി.
സിറ്റിഗ്യാസ് പദ്ധതി : വെട്ടിപ്പൊളിച്ച റോഡുകള്‍ 15 ദിവസത്തിനകം നന്നാക്കണം
