കൊച്ചി: മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ കടമുറി വാടകയില്‍ നിന്ന് ലഭിക്കാനുള്ള മൂന്നരക്കോടി രൂപ തിരിച്ചു പിടിക്കുക, വിദ്യാര്‍ഥികള്‍ക്ക് വര്‍ഷങ്ങളായി കിട്ടിയിട്ടില്ലാത്ത പ്രൈവറ്റ് ബസ് കണ്സഷന് കാര്‍ഡുകള്‍ ഉടനടി നല്‍കുക, കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്യു മഹാരാജാസ് കോളജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരം മൂന്ന് ദിവസം പിന്നിട്ടു. കോളജിൽ സൗകര്യങ്ങള്‍ വളരെ കുറവാണെ ന്നും ബാത്ത് റൂമുകള്‍ ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണെന്നും മഹാരാജാസ് കോളജ് കെഎസ് യു യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക് പറഞ്ഞു.
മഹാരാജാസ് കോളജില്‍ സമരം തുടരുന്നു
