കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ചാവറ ഫിലിം സ്കൂളില്‍ വിദ്യാരംഭം സിബി മലയിൽ ഉദ്ഘാടനം ചെയ്തു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരാളായിരുന്നു താനെന്നും എന്നാൽ അതു നടക്കാതെ പോയെന്നും സംവിധായകന് സിബി മലയില്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ന് സിനിമ പഠിക്കാന്‍ നിരവധി ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. അതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സാങ്കേതിക നിലവാരമുള്ള, അത്യാധുനിക സംവിധാനങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ചാവറ ഫിലിം സ്കൂളെന്നും അദ്ദേഹം പറഞ്ഞു. സിഎംഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ അധ്യക്ഷത വഹിച്ചു. സിഎംഐ സഭ വികാര്‍ ജനറല്‍ ഫാ. ജോസി താമരശേരി സന്ദേശം നല്കി. ഗാനരചയിതാവും തിരക്കഥാ കൃത്തുമായ ഷിബു ചക്രവര്‍ത്തി വിശിഷ്ടാഥിതിയായിരുന്നു.
ചാവറ കള്‍ച്ചറല്‍ സെന്റർ ഡയറക്ടർ ഫാ. അനില്‍ ഫിലിപ്പ്, പ്രജേഷ് സെന്‍, ഫാ. മാത്യു കിരിയാന്തന്‍, ശ്രീകാന്ത് മുരളി, ജോണ്സണ് സി.ഏബ്രഹാം, ജോസഫ് മാത്യു, ജോസഫ് സെബാസ്റ്റ്യന്‍, ശബരി കിഷോര്‍, ജെയ്മോള്‍ മേരി, ജോ ഫിലിപ്പ്, ആനന്ദ് ഗംഗന്, സഞ്ജു സാമുവേല്‍, അഞ്ജു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു .
