കൊച്ചി: അക്വാ റീജിയ സ്കൂള്‍ ക്വിസ് കൊച്ചി സോണല്‍ ഫൈനലില്‍ അഭിജിത് കൃഷ്ണ, കിരണ്‍ തോമസ് ടൈസണ്‍ എന്നിവരുള്‍പ്പെട്ട ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കളായി. പാലാരിവട്ടം പിഒസിയിലാണു സോണല്‍, ജില്ലാതല ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. ടൈം സീനിയര്‍ ജനറല്‍ മാനേജര്‍ ഹാര്‍ഡി ജോസഫ് ക്വിസ് മാസ്റ്ററായി. വിജയികള്‍ ബംഗളൂരുവില്‍ നടക്കുന്ന റീജണല്‍ ഫൈനലിൽ മത്സരിക്കും. വിജയികള്‍ക്ക് 10,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും ടൈം ഡയറക്ടര്‍ പ്രമോദ് കുമാര്‍ സമ്മാനിച്ചു.
അക്വാ റീജിയ സ്കൂള്‍ ക്വിസ്: ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കള്‍
