ജില്ലയിലെ 40 തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതികൾക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലായിരുന്നു അംഗീകാരം ലഭിച്ചത്. ഇതോടൊപ്പം കേരള ഖരമാലിന്യ പദ്ധതി ഭേദഗതികൾക്കായി അംഗീകാരം തേടിയിരുന്ന ആലുവ,തൃപ്പൂണിത്തുറ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിനായി 25,00,000 രൂപ വീതം യോഗത്തിൽ അംഗീകരിച്ചു. ചടങ്ങിൽ സ്ഥലം മാറി പോകുന്ന ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾക്ക് യാത്രയപ്പ് നൽകി.പുതിയ ജില്ലാ പ്ലാനിംഗ് ഓഫീസറായി ജി.ഉല്ലാസ് ചുമതലയേറ്റു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. ടി.എൽ ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ വിവിധ ജില്ലാതല ഉദ്യോഗസ്ഥർ, പ്രതിനിധികൾ, വിവിധ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
ജില്ലാ ആസൂത്രണ സമിതി യോഗം:40 തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതികൾക്ക് അംഗീകാരം
