മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭ എളംകുളം ഡിവിഷൻ. കുടുംബി കോളനിയുടെ സമീപത്തായി മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്ത് മാലിന്യം നീക്കി പൂന്തോട്ടമായി മാറ്റി. ഹരിത കേരള മിഷനും കൊച്ചി നഗരസഭയും കുടുംബി കോളനി റസിഡൻസ് അസോസിയേഷനും കോളനി നിവാസികളും ചേർന്ന് ഒരുക്കിയ പൂന്തോട്ടത്തിൽ നിന്ന് അങ്കണവാടി കുട്ടികൾ പൂക്കൾ പറിച്ചെടുത്തു. ഡിവിഷൻ കൗൺസിലർ ആന്റണി പൈന്തറ യോഗത്തിൽ അധ്യക്ഷനായി. കൊച്ചി നഗരസഭ സീനിയർപബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുനിൽതാഹ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു, ഹരിത കേരളം മിഷൻ റിസോഴ്സസ് പേഴ്സൺ നിസ്സ നിഷാദ്, കോളനി നിവാസികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, നഗരസഭ തൊഴിലാളികൾ, തുടങ്ങിയവർ പങ്കെടുത്തു
മാലിന്യ കൂമ്പാരത്തെ പൂന്തോട്ടമാക്കി കൊച്ചി നഗരസഭ എളംകുളം ഡിവിഷൻ
