കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയ്ക്ക് 11ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കമാകും. 11, 12, 13 തീയതികളില്‍ മഹാരാജാസ് ഗ്രൗണ്ടില്‍ ട്രാക്ക് ഇനങ്ങളും 14, 15 തീയതികളില്‍ കോതമംഗലം എംഎ കോളജ് ഗ്രൗണ്ടില്‍ ത്രോ ഇനങ്ങളും നടക്കും. 11ന് രാവിലെ 10ന് മണിക്ക് എറണാകുളം മഹാരാജാസ് കോളജില്‍ ടി.ജെ വിനോദ് എംഎല്‍എ മീറ്റ് ഉദ്ഘാടനം ചെയ്യും. കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ എസ് ശ്രീജിത്ത് അധ്യക്ഷനാകും. പി.വി ശ്രീനിജിന്‍ എംഎല്‍എയാണ് മുഖ്യാതിഥിയാകുന്ന പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന് പോള്‍ പതാക ഉയര്‍ത്തും. 15ന് വൈകിട്ട് നാലിന് കോതമംഗലം എംഎ കോളജില്‍ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ആന്റണി ജോണ്‍ എല്‍എല്‍എ നിര്‍വഹിക്കും. 14 ഉപജില്ലകളില്‍ നിന്നായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 98 ഇനങ്ങളിലായി 2700ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.
എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കായിക മേള 11 മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍
