കൊച്ചി: റവന്യു ജില്ലാ സ്‌കൂൾ കായികമേള 11 മുതൽ 15 വരെ നടക്കും. ട്രാക്ക് ഇനങ്ങൾ 11, 12, 13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്കിലും ത്രോ ഇനങ്ങൾ 14, 15 തീയതികളിൽ കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിലും നടക്കും. 14 ഉപജില്ലകളിലെ 2700 താരങ്ങൾ മാറ്റുരയ്‌ക്കും. മേളയുടെ ലോഗോ മേയർ എം അനിൽകുമാർ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് ശ്രീജിത്ത് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ സ്‌പോർട്സ് സെക്രട്ടറി എൽദോ കുര്യാക്കോസ്, അധ്യാപക സംഘടനാ നേതാക്കളായ ഏലിയാസ് മാത്യു, ഡാൽമിയ തങ്കപ്പൻ, ആന്റണി ജോസഫ് ഗോപുരത്തിങ്കൽ, അജിമോൻ പൗലോസ്, തോമസ് പോൾ, ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
റവന്യു ജില്ലാ സ്‌കൂൾ കായികമേള 11 മുതൽ
