കൊച്ചി: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാ സർഗോത്സവത്തിന് ഇന്നലെ തുടക്കമായി. എറണാകുളം ഗവ. ഗേൾസ് ജിഎച്ച്‌എസ്‌എസിൽ എഴുത്തുകാരൻ ബെന്യാമിൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ–ഓർഡിനേറ്റർ സിംല കാസിം, സ്കൂൾ പ്രിൻസിപ്പൽ മിനി റാം, ഹെഡ്‌മിസ്‌ട്രസ് വി ഒ ആനിമ്മ, യുപി വിഭാഗം എച്ച്‌എം ടി ആശ, എൽപി വിഭാഗം എച്ച്‌എം സാബു ജേക്കബ്, ഡയറ്റ് പ്രിൻസിപ്പൽ ജി എസ് ദീപ, കൗൺസിലർ പത്മജ എസ് മേനോൻ, അധ്യാപക സംഘടനാപ്രതിനിധികളായ നിഷാദ് ബാബു, പി എ ഖമറുദ്ദീൻ, ഡോ. പി ആശ, സ്കൂൾ പിടിഎ പ്രസിഡന്റ് എ ജി അനീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
എഴുത്തുകാരായ കെ എൻ കുട്ടി കടമ്പഴിപ്പുറം, എം എൻ ബെർജിലാൽ, അജയ് വേണു പെരിങ്ങാശേരി, ശ്രീകുമാർ എസ് നായർ, ചിത്രകാരൻ രാജു ശിവരാമൻ, നാടകരചയിതാവ് ഉണ്ണി പൂണിത്തുറ, കേരള ഫോക്‌ലോർ സാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് പ്രമോദ് തുടിത്താളം എന്നിവർ കഥക്കൂട്ടം, കവിതക്കൂട്ടം, വരക്കൂട്ടം, ആസ്വാദനക്കൂട്ടം, അഭിനയക്കൂട്ടം, ആലാപനക്കൂട്ടം, പാട്ടുകൂട്ടം എന്നി ഏഴുവിഭാഗങ്ങളിൽ ക്ലാസുകൾ നയിച്ചു. 14 ഉപജില്ലകളിൽനിന്നായി നാനൂറോളം പ്രതിഭകൾ പങ്കെടുത്തു. സർഗോത്സവം ഇന്ന് സമാപിക്കും.
