എറണാകുളം: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനവും ആശുപത്രി ദിനാചരണവും സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം പി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രഥമ കായകൽപ്പ പുരസ്ക്കാരം നേടുന്നതിന് പ്രവർത്തിച്ച ഡോക്ടർമാരെയും ജീവനക്കാരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്ജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ ഷാരോൺ പനക്കൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മേഴ്സി ഗോൺസാൽവസ് എന്നിവർ പങ്കെടുത്തു.
എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു
