കൊച്ചി: ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം നടത്തുന്നത് വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങളാണെന്ന് കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടറും മുന്‍ ഡിജിപിയുമായ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ഐ.എം.എ ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എംഎയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം. ആര്‍ എല്ലിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ലോക്‌നാഥ് ബഹ്‌റ പറഞ്ഞു ചടങ്ങില്‍ ഡോ. ജേക്കബ്ബ് അബ്രാഹം അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ഡോ.സണ്ണി പി.ഓരത്തേല്‍ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം വഹിച്ചു. മുന്‍ പ്രസിഡന്റ് ഡോ. എം.എം.ഹനീഷ് പുതിയ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവലിനെ സദസിന് പരിചയപ്പെടുത്തി സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ് മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐഎം.എ ഹൗസ് ചെയര്‍മാന്‍ ഡോ വി. പി കുര്യേയ്പ്പ്, ഐ.എം എ ബ്ലഡ് ബാങ്ക് ചെയര്‍മാന്‍ ഡോ കെ. നാരായണന്‍ കുട്ടി, ഐഎം എ ഹൗസ് കണ്‍വീനര്‍ ഡോ സച്ചിദാനന്ദ കമ്മത്ത്, വുമണ്‍ ഇന്‍ ഐഎം.എ കൊച്ചി ചെയര്‍പേഴ്‌സണ്‍ ഡോ. നന്ദിനി നായര്‍, അരികെ ഹോം കെയര്‍ ചെയര്‍മാന്‍ ഡോ. എം. ഐ ജുനൈദ് റഹ്മാന്‍ , ഐഎം എ കൊച്ചി ട്രഷറര്‍ ഡോ.ബന്‍സീര്‍ ഹുസൈന്‍, മുന്‍ പ്രസിഡന്റ് ഡോ. എം വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഐ.എം.എ കൊച്ചി : പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
