കൊച്ചി :ലോക കാഴ്ച്ച ദിനാചരണത്തിന്റെ ഭാഗമായി ഇടപ്പള്ളി ചങ്ങംപുഴ പാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ ഒരുമാസം നീണ്ടുനല്‍ക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉണ്ടാകുമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി, കാറ്ററാക്ട് ഗ്ലൂക്കോമ ആന്റ് റിഫ്രാക്റ്റീവ് സര്‍ജന്‍ ഡോ.ഉമേഷ് കൃഷ്ണ, മാനേജര്‍ എ. ടി.ദയാനിധി, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. അജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു. ഒക്ടോബര്‍ 31വരെ ഞായറാഴ്ച്ചകള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സൗജന്യ നേത്ര പരിശോധന. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്ക് സൗജന്യ തിമിര നിര്‍ണ്ണയവും, തിമിര ലേസര്‍ റോബോട്ടിക് സര്‍ജറിക്ക് 20 ശതമാനം കിഴിവും മറ്റ് പരിശോധനകള്‍ക്ക് 10 ശതമാനം കിഴിവും ലഭ്യമാക്കും. കണ്ണട ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന 18-നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും സൗജന്യ ലാസിക് സ്‌ക്രീനിങ്ങ് ടെസ്റ്റും മറ്റ് പരിശോധനകള്‍ക്ക് കിഴിവുകളും ഉണ്ടാകും. ലോക കാഴ്ച്ച ദിനമായ ഒക്ടോബര്‍ 9-ന് ആശുപത്രിയില്‍ നിന്നും ഇടപ്പള്ളി വരെ മാരത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. മാരത്തോണിന്റെ ഉദ്ഘാടനം ജസ്റ്റീസ് (റിട്ട) കെമാല്‍ പാഷ നിര്‍വ്വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 4242000, 9280099171.
സൗജന്യ നേത്ര പരിശോധനയുമായി ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രി
