Posted in

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു

കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ലുലു ഫ്ളൈറ്റ് കിച്ചന്റേയും കൊച്ചി ലുലുമാളിന്റേയും നേതൃത്വത്തിൽ മാരിയറ്റ് കോർട്ടിയാഡിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ സീസണിൽ 30 ടണോളം ഫ്രൂട്സ് മിക്സ് ചേരുവകൾ ചേർത്താണ് ലുലുവിലെ കേക്ക് നിർമ്മാണം. രണ്ട് ലക്ഷം കേക്കുകൾ നിർമ്മിച്ച് ലുലു സ്റ്റോറുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. അഞ്ച് വകഭേദങ്ങളിൽ കേക്ക് എത്തും. ഡിസംബർ ഒന്ന് മുതൽ കേരളത്തിലെ ലുലു സ്റ്റോറുകളിൽ കേക്കുകൾ ലഭ്യമാകും. കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ കേക്ക് മിക്സിങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രത്യേകം തയ്യാറാക്കിയ മേശയിൽ കേക്ക് നിര്‍മിക്കുന്നതിനുള്ള ചേരുവകളായ കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാന്‍ഡിഡ്ചെറി, ലൈം പീല്‍, ഓറഞ്ച് പീല്‍, മിക്സഡ് ഫ്രൂട്ട്ജാം, ഗ്രേപ്പ് ജ്യൂസ് മിക്സഡ്സ്പൈസ് എന്നിവ വിശിഷ്ടാതിഥികളുടെ നേതൃത്വത്തിൽ മിക്സ് ചെയ്തു. കേക്ക് മിക്സ് മൂന്നു മാസം ഗുണമേന്‍മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് നിര്‍മ്മാണം ആരംഭിക്കുക. ഉന്നത ഗുണന്മയുള്ള ഇംപോർട്ടഡ് പഴങ്ങളും സ്പൈസസുമാണ് പരമ്പരാഗാത ശൈലിയിൽ പ്ലം കേക്ക് നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. മദ്യത്തിന്റെ അംശമില്ലാത്ത തരത്തിലാണ് കേക്ക് നിര്‍മ്മാണം. ലുലു ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ഹൈപ്പർമാർക്കറ്റുകളിലേക്കും ക്രിസ്മസ് കേക്ക് എത്തും. ചടങ്ങിൽ ബിഗ്ബോസ് താരവും ഇൻഫ്ള്യുവൻസറുമായ റെനീഷ, ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച് ആർ ഹെഡ് അനൂപ് മജീദ്, ലുലു ഫൈറ്റ് കിച്ചൻ ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ കെ ഷെമിമോൻ , കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ലുലുഗ്രൂപ്പ് ഇന്ത്യ സെൻട്രൽ കിച്ചൻ എക്സിക്യൂട്ടീവ് ഷെഫ് ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *