കൊച്ചി: ഓണത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നുവന്ന ബാലിദ്വീപ് ഫെസ്റ്റിലെ സന്ദർശകരിൽ നിന്ന് നറുക്കെടുപ്പിൽ ഭാഗ്യശാലിയായി കന്യാകുമാരി സ്വദേശി. എറണാകുളം ലക്ഷ്‌മി ആശുപത്രി ജീവനക്കാരനായ കന്യാകുമാരി കലപ്പുറത്ത് ആന്നികരൈ വീട്ടിൽ ടി രാജ ഷൈൻ ആണ് എറണാകുളം ജില്ലയിൽ മൂന്ന് സെന്റ് സ്‌ഥലം സമ്മാനമായി ലഭിച്ചത്. ചലച്ചിത്ര , ടി വി താരം അഞ്ജന അപ്പുക്കുട്ടനാണ് നറുക്കെടുത്തത്. നവംബർ 22 ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ സ്‌ഥലത്തിന്റെ രേഖകൾ കൈമാറും.
ബാലിദ്വീപ് ഫെസ്റ്റ്: നറുക്കെടുപ്പിൽ ഭാഗ്യശാലിയായി കന്യാകുമാരി സ്വദേശി
