കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അതിക്രമം ജ്യൂഡീഷ്യറിക്കു പോലും മോദിയുടെ ഇന്ത്യയിൽ രക്ഷയില്ല എന്ന് തെളിയിക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. ഫാസിസം കോടതി മുറിയിലേക്ക് വരെ എത്തിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഫാസിസത്തിന്റെ ക്രൂരവും ആക്രമണാേത്സുകവുമായ മുഖമാണ് ഇതിലൂടെ തുറന്നുകാട്ടിയത്. ഭരണഘടനാ സ്ഥാപനങ്ങളെ ചൊൽപ്പടിയിൽ നിർത്താനുള്ള ആർ.എസ്.എസ് ഗൂഢനീക്കമാണ് ചീഫ് ജസ്റ്റിസിന് നേരെ നടന്ന അതിക്രമമെന്ന് ഷിയാസ് ചൂണ്ടിക്കാട്ടി. കോടതി മുറികളിൽ ന്യായാധിപന്മാർക്ക് പോലും രക്ഷയില്ലാത്ത സ്ഥിതി വിശേഷം സൃഷ്ടിച്ചെടുത്ത് സംഘപരിവാർ തേർവാഴ്ചയ്ക്ക് കളമൊരുക്കുകയാണെന്നും ഷിയാസ് ആരോപിച്ചു.
മോദി ഭരണത്തിൽ ജുഡീഷ്യറിക്ക് പോലും രക്ഷയില്ലാത്ത അവസ്‌ഥ: മുഹമ്മ്ദ് ഷിയാസ്
