കലൂർ: കത്രികടവ് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഇടവകയിലെ സി എൽ സി യുവജനങ്ങളുടെ നേതൃത്വത്തിൽ മെറിറ്റ് ഈവനിങ്ങ് 2025 സംഘടിപ്പിച്ചു. കലൂർ സി എൽ സി യുടെ 38-ാം വാർഷികത്തോടനുബന്ധിച്ചാണ് എസ്.എസ്.എൽ.സി, പ്ലസ് 2, ഡിഗ്രി, പിജി, എം.ബി.ബി.എസ്, എഞ്ചിനിയറിങ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ക്യാഷ് അവാർഡുകൾ നൽകി ആദരിച്ചത്. ഹൈബി ഈഡൻ എം പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലൂർ സിഎൽസി യുവജനങ്ങളുടെ പ്രവർത്തനങ്ങൾ വളരെ വിലയേറിയതും മികവേറിയതും ആണെന്നും സാമൂഹ്യവുമായ കാര്യങ്ങളിൽ ഇടപെടുന്നതിൽ മുന്നിലാണെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. 100 ൽ പരം വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി.
കലൂർ സിഎംസിയുടെ സ്ഥാപകനാമായ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ലൂയിസ് മുഖ്യപ്രഭാഷണം നടത്തി. ഇടവക സി.ൽ.സി ഡയറക്ടർ ഫാദർ പോൾസൺ സിമേത്തി, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ സാവിയോ ആന്റണി തെക്കേ പാടത്ത് ,64-ാം ഡിവിഷൻ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ, കലൂർ സി.എൽ.സി പ്രസിഡന്റ് ആന്റണി ഷിനോയി, അതിരൂപത സി എൽ സി പ്രസിഡന്റ് അലൻ പി ടൈറ്റസ്, അതിരൂപത സി എൽ സി ജനറൽ സെക്രട്ടറി ഡോണ ഏർണസ്റ്റിൻ, കലൂർ സി.ൽ. സി സെക്രട്ടറി ബ്രിയോൺ ജോർജ്, മറ്റു സി എൽ സി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
