ആലുവ വൈ.എം.സി.എ ജില്ല ആശുപത്രിയിലേക്ക് വീൽ ചെയറുകൾ കൈമാറി. അത്യാഹിത പരിചരണ വിഭാഗത്തിലെ രോഗികൾക്കായി എട്ട് വീൽ ചെയറുകളാണ് നൽകിയത്. നഗരസഭ ചെയർമാൻ എം.ഒ.ജോൺ ജില്ല ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സ്മിജി ജോർജിന് നൽകി ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ വൈ.എം.സി.എ.പ്രസിഡന്റ് ലെസ്‌ലി ജോസഫ് , നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി.സൈമൺ, കൗൺസിലർ പി. പി. ജെയിംസ് , വൈ.എം.സി.എ. സെക്രട്ടറി ആൻഡ്രു ഈപ്പൻ , സോഷ്യൽ പ്രൊജക്റ്റ് കൺവീനർ സന്തോഷ് കോശി, വിമൻസ് ഫോറം പ്രസിഡന്റ് ഷീല മാത്യു എന്നിവർ പ്രസംഗിച്ചു.
ആലുവ വൈ.എം.സി.എ ജില്ല ആശുപത്രിയിലേക്ക് വീൽ ചെയറുകൾ കൈമാറി.
