ആലുവ :പബ്ലിക് ഫ്ലാറ്റ്ഫോം ട്രസ്റ്റ്‌ന്റെ സാമൂഹിക പ്രവർത്തങ്ങളുടെ ഭാഗമായി വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന കുടി വെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി മാറമ്പിള്ളി വിമൻസ് കോളേജിന് വാട്ടർ ഡിസ്‌പെൻസർ നൽകി.ജില്ലാ പഞ്ചായത്ത് അംഗം ശാരദാമോഹനിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ടി കെ അബ്ദുസ്സലാം മൗലവിഏറ്റുവാങ്ങി .ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി നടത്തി വരുന്ന മരുന്ന് പെട്ടി പദ്ധതിയും ഇപ്പോൾ നടത്തുന്ന വാട്ടർ ഡിസ്‌പെൻസർ വിതരണവും മറ്റു സംഘടനകൾക്ക് ഒരു മാതൃകയാവണമെന്നും അവർ പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി പി എ ഹംസക്കോയ അബ്ദുസലാം മൗലവി , മൊഹമ്മദ്അലി, വി എം ഷംസുദീൻ, ലത്തിഫ്, ബേബി കരിവേലിൽ, കെ ജി ഹരിദാസ് എന്നിവർ സംസാരിച്ചു
മാറമ്പിള്ളി വിമൻസ് കോളേജിന് വാട്ടർ ഡിസ്‌പെൻസർ നൽകി
