Posted in

എക്സലൻഷ്യ അവാർഡ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന് 

ആലുവ :ഉന്നത വിദ്യാഭ്യാസമേഖലയിൽ കൈവരിച്ച മികച്ച നേട്ടങ്ങളെ മുൻനിർത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ എക്സലൻഷ്യ അവാർഡ്  ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും പ്രിൻസിപ്പൽ ഡോ മിനി ആലീസ്, ഓട്ടോണമി എക്സിക്യൂട്ടീവ് ഓഫീസർ ഡോ മഞ്ജു എം. ജോർജ്, കോളേജ് ഐക്യുഎസി കോഡിനേറ്റർ ഡോ. സിമി പുഷ്പൻ,  എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മുൻ വർഷങ്ങളിൽ കോളേജ് കൈവരിച്ച മികച്ച നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ എക്സലൻഷ്യ അവാർഡ് ലഭിച്ചിരിക്കുന്നത്. നാക്ക് എ പ്ലസ് പ്ലസ്, എൻ.ഐ.ആർ.എഫ്. പട്ടികയിൽ 96 ആം സ്ഥാനം, കെ.ഐ.ആർ.എഫ് റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം തുടങ്ങിയ അഭിമാനകര നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *